അപകടത്തിൽ തകർന്ന കാർ (car accident) 
Kerala

മലപ്പുറത്ത് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചു കയറി; 2 മരണം, 3 പേർക്ക് പരിക്ക്

മതപഠനം കഴിഞ്ഞു മടങ്ങിയ 5 ​ദർസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരങ്ങാടി തലപ്പാറ വലിയപറമ്പിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തൃശൂർ- കോഴിക്കോട് ദേശീയ പാതയിൽ വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

പള്ളിയിൽ നിന്നു മതപഠനം കഴിഞ്ഞു മടങ്ങിയ 5 ​ദർസ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. തിരൂർ തലക്കടത്തൂർ ജുമഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ് ഇവർ. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24), താനൂർ പുത്തൻതെരു സ്വദേശ് അബ്ബാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്.

കൊളപ്പുറം ഭാ​ഗത്തു നിന്നു കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

ഉസ്മാൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ശാഹുൽ ഹമീദ് തിരൂരങ്ങാടി എംകെഎച് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

car accident: Two people died in a road accident at Valiyaparampil, Thalappara, Tirurangadi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT