Car Accident 
Kerala

കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. പല സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുന്നവരുമാണ്‌ ഈ ആറു പേരും.

കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു താഴെയുള്ള പാടത്തേക്കു മറി‍ഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു. സുഹൃത്തുക്കളായ ഇവര്‍ അവധി ദിവസം ഒരുമിച്ചുകൂടുകയും രാത്രി റൈഡിനായി പോകാറുണ്ടെന്നും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറിയിച്ചു.

Three youths died after a car lost control and fell into a field.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണുവിന്റെ മരണത്തില്‍ ചികിത്സാപിഴവില്ല, കേസ് ഷീറ്റില്‍ അപാകതകളില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആകാം, ഒരു ലക്ഷം വരെ ശമ്പളം; ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്കും അവസരം, വിമുക്തഭടന്മാർക്കും ജോലി

ബിഹാർ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

പീരങ്കിപ്പടയ്ക്ക് സണ്ടർലാൻഡ് കുരുക്ക്; ചെല്‍സി രണ്ടാമത്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ച് രക്ഷപ്പെട്ടു

മന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

SCROLL FOR NEXT