പ്രതീകാത്മക ചിത്രം 
Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് 

കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയത് കൊണ്ട് അപകടം ഒഴിവായി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയത് കൊണ്ട് അപകടം ഒഴിവായി.

കുമാരപുരം താമല്ലാക്കല്‍ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് വാഹനം നിര്‍ത്തി. യാത്രക്കാര്‍ പുറത്തിറങ്ങിയ ശേഷം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.  ഹരിപ്പാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 

കാറിന്റെ എന്‍ജിന്‍  ഭാഗത്ത് മാത്രമാണ് തീ പടര്‍ന്നത്. ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കാറിലാണ് തീപിടുത്തമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്