അപകടത്തില്‍പ്പെട്ട കാര്‍  special arrangement
Kerala

അടിപ്പാത നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വെള്ളക്കെട്ട്; കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു, വിഡിയോ

കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു ആര്‍ക്കും പരിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്.

സര്‍വീസ് റോഡിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു ആര്‍ക്കും പരിക്കില്ല.

തിരുവനന്തപുരത്തുനിന്നു തൃശൂരിലേയ്ക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മുമ്പിലെ വാഹനം സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വത്സനെ നിസാരപരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Car falls into a pond, passengers miraculously survive, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍