അപകടത്തിൽ മരിച്ചവർ 
Kerala

കാർ, 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം

എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാർ പാറമടയിലേക്ക് മറിയുന്നത് കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മാളയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ 40അടിക്ക് മുകളിൽ താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാർ പാറമടയിലേക്ക് മറിയുന്നത് കണ്ടത്. 

ആളൂർ, മാള പൊലീസുകാരും മാള ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൃത​ദേഹങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും