Kerala government reduces vehicle fitness test fees 
Kerala

കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപ; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസ് ഇളവ് പ്രാബല്യത്തില്‍

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 50 ശതമാനം വരെ കുറവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 50 ശതമാനം വരെ കുറവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതുക്കിയ ഫീസ് നിരക്കുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. 17 മുതല്‍ സംസ്ഥാനത്ത് ഫിറ്റ്‌നസിന് ഹാജരാക്കുന്ന 15 വര്‍ഷം കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും, 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള മീഡിയം, ഹെവി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും ഫിറ്റ്‌നസുകള്‍ക്ക് നിരക്കിളവ് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കേന്ദ്രസര്‍ക്കാര്‍ 28,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സംസ്ഥാനം ഇത് 14,000 രൂപയാക്കി. 15 മുതല്‍ 20 വര്‍ഷംവരെ കേന്ദ്രം നിശ്ചയിച്ച നിരക്ക് 14,000 രൂപയായിരുന്നു. കേരളം ഇത് 7000 രൂപയാക്കി. ചെറുകിട ചരക്കുവാഹനങ്ങളുടെയും യാത്രാവണ്ടിയുടെയും ഫീസിലും വലിയ കുറവ് വരുത്തി. 15-20 വരെ 6000 രൂപയും 20 വര്‍ഷത്തിന് മുകളില്‍ 11,300 രൂപയുമാണ് സംസ്ഥാനത്തിന്റെ ഫീസ്. കേന്ദ്രം നിശ്ചയിച്ചത് യഥാക്രമം 11,300 രൂപ, 22,600 രൂപ എന്നിങ്ങനെയായിരുന്നു. 15 വര്‍ഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് 1500 രൂപയില്‍ നിന്ന് 1000 രൂപയാക്കി. കാറിന്റേത് 8500ല്‍ നിന്ന് 4750 രൂപയാക്കി.

Car fitness fee reduced from Rs 8500 to Rs 4750; Vehicle fitness fee exemption in effect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും'

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; സാംസങ് ഗാലക്‌സ് എ57 ഉടന്‍ വിപണിയില്‍

​പ്രാണിയോ പൂപ്പലോ ഇല്ലാതെ ​ഗോതമ്പു മാവ് ദീർഘകാലം സൂക്ഷിക്കാം

'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

SCROLL FOR NEXT