car hits Biker dies on National Highway Thiruvananthapuram 
Kerala

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു; ദേശീയപാതയില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ നിലയില്‍ യാത്രികന്‍ ചൊവ്വര സ്വദേശി മണിപ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി എം ജെ രതീഷ് കുമാര്‍ (40) ആണ് മരിച്ചത്. അതിവേഗത്തിലെത്തി നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ പോകുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെ ദേശീയപാതയിലെ മുക്കോല റൂട്ടിലാണ് അപകടം നടന്നത്.

രതീഷിന്റെ ബൈക്കിന് പുറമെ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ കാര്‍ റോഡിന്റെ വശത്തുള്ള ഓടക്കുളളില്‍ അകപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മറ്റൊരു സ്കൂട്ട‍ർ യാത്രികനായ ചൊവ്വര സ്വദേശി മണിപ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും രതീഷ് തെറിച്ചുവീണിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ രതീഷിനെ വിഴിഞ്ഞം പോലീസെത്തി 108 ആംബുലന്‍സില്‍ രതീഷിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

സ്റ്റില്‍ ഫോട്ടോഗ്രാഫറായ രതീഷ് മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകനാണ്. സഹോദരങ്ങള്‍: രാജേഷ്, രേണുക.

Thiruvananthapuram : MJ Ratheesh Kumar (40), a native of Kanjiramkulam, died after a car that lost control hit his bike on the Kazhakoottam-Karod national highway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

SCROLL FOR NEXT