'റോബോട്ടിക് സെഞ്ച്വറി' എന്ന പരിപാടി ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ( Caritas Hospital ) 
Kerala

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍; നേട്ടം കൈവരിച്ച് കാരിത്താസ് ആശുപത്രി

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി അതുല്യ നേട്ടം കൈവരിച്ച് കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്മെന്റ് സെന്റര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി അതുല്യ നേട്ടം കൈവരിച്ച് കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്മെന്റ് സെന്റര്‍. ഇടുപ്പ്, മുട്ട് എന്നിവ മാറ്റിവെക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത് .

റോബോട്ടിക് ശസ്ത്രക്രിയകളുടെ വിജയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയില്‍ 'റോബോട്ടിക് സെഞ്ചുറി' എന്ന പരിപാടി സംഘടിപ്പിച്ചു. കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒ യുമായ ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കുര്യന്‍ ഫിലിപ്പ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവര്‍ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജിനു കാവില്‍ , ഫാ ജോയിസ് നന്ദിക്കുന്നേല്‍ ,ഫാ ജിസ്‌മോന്‍ മഠത്തില്‍ , ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ എന്നിവരും പങ്കെടുത്തു. കാരിത്താസ് ഹോസ്പിറ്റലില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് ചടങ്ങില്‍ തന്റെ അനുഭവം പങ്കുവച്ചു .

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന രംഗത്തെ മികച്ച നേട്ടമാണെന്ന് ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെയും മറ്റു നഴ്‌സിങ്, ടെക്‌നിക്കല്‍ ജീവനക്കാരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെയും സാങ്കേതിക മികവിന്റെയും ഫലമാണ് ചുരുങ്ങിയ കാലയളവിലുള്ള ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'റോബോട്ടിക് സെഞ്ചുറി' എന്ന പരിപാടിയുടെ ഭാഗമായി 'ഗോള്‍ ചലഞ്ച്' മത്സരവും ഫ്‌ലാഷ്‌മോബും നടന്നു . റോബോട്ടിക് ഇടുപ്പ് മുട്ട് മാറ്റിവയ്ക്കല്‍ (Arthroplasty) ശസ്ത്രക്രിയകള്‍ , ആര്‍ത്രോസ്‌കോപി & സ്‌പോര്‍ട്‌സ് മെഡിസിന്‍ ശസ്ത്രക്രിയകള്‍ - ഷോള്‍വാര്‍, മുട്ട്, ഇടുപ്പ്, കണങ്കാല്‍, കൈത്തണ്ട, കൈമുട്ട്, താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ , ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ , പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ മറ്റു ചികിത്സകളും ഓര്‍ത്തോപീഡിക് വകുപ്പിലൂടെ കാരിത്താസ് ആശുപത്രി നല്‍കുന്നുണ്ട്.

One hundred orthopedic robotic surgeries successfully completed in Caritas Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT