Carol gangs clash around ten people injured in Alappuzha 
Kerala

കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി, ആലപ്പുഴയില്‍ പത്തോളം പേര്‍ക്ക് പരിക്ക്

നൂറനാട് കരിമുളയ്ക്കലില്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്. നൂറനാട് കരിമുളയ്ക്കലില്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

പ്രദേശത്തെ 'യുവ', 'ലിബര്‍ട്ടി' എന്നീ ക്ലബ്ബുകളുടെ കരോള്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. കരോള്‍ പര്യടനത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് പിന്നീട് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രൂപീകരിച്ച ക്ലബ്ബാണ് ലിബര്‍ട്ടി ക്ലബ്ബ്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

Carol gangs clash around ten people injured in Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്‌ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്

കൂവയുടെ ഗുണങ്ങളെപ്പറ്റി അറിയാം

അസ്മയുടെ മരണം മുന്നറിയിപ്പായി; വീടുകളിലെ പ്രസവം മലപ്പുറത്ത് കുത്തനെ കുറഞ്ഞു

പുതുവത്സര സമ്മാനം: രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകള്‍ കൂടി; കൂടുതല്‍ മെമു സര്‍വീസിനും സാധ്യത

ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി

SCROLL FOR NEXT