വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീംകോടതിയില്‍  ഫെയ്‌സ്ബുക്ക്
Kerala

'മുനമ്പത്തിന് നിര്‍ണായകം'; വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീംകോടതിയില്‍

വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീംകോടതിയില്‍ തുറന്നു കാട്ടാന്‍ തയ്യാറാണെന്നും കാസ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖപ് നിയമത്തിനെതിരെ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. വഖഫ് നിയമഭേഗതി മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് കാസ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്ന ഏതു തീരുമാനവും മുനമ്പം നിവാസികള്‍ക്ക് പ്രധാനപ്പെട്ടതാണ്. ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് നിയമം. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീംകോടതിയില്‍ തുറന്നു കാട്ടാന്‍ തയ്യാറാണെന്നും കാസ ( ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ) വ്യക്തമാക്കി.

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടന സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയതിനെ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യത്തോടെയാണ് കാണുന്നത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം കോടതിയില്‍ നേരിട്ട് അവതരിപ്പിക്കാന്‍ കഴിയുന്ന സംഘടനകളിലൊന്നാണ് കാസയെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. കക്ഷിചേരല്‍ അപേക്ഷകള്‍ നിലനില്‍ക്കുമെന്നതിനാല്‍, കാസയുടെ നിലപാട് കോടതിയെ അറിയിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ സൂചിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT