ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

സിപിഎമ്മിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതായി പരാതി; കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസ്

സിപിഎമ്മിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതായി പരാതി; കോട്ടയം ഡിസിസി അധ്യക്ഷനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ കേസ്. സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. 

മൂലേടം ദിവാൻ കവലയിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ ആണ് 13 ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 

അതേസമയം ദിവാൻ കവലയിലെ ഇന്ദിരാ ഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ എടുത്ത് മാറ്റുക മാത്രമാണ് ചെയ്തതെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി. സിപിഎം നേതാക്കളോട് മണ്ഡപത്തിന് മുന്നിലെ കൊടികൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരത് മാറ്റാത്തത് കൊണ്ടാണ് തങ്ങൾ നീക്കിയതെന്നും സുരേഷ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...