ചിത്രം; ഫേയ്സ്ബുക്ക് 
Kerala

തിരുവമ്പാടി എംഎൽഎയാണെന്ന് പരിചയപ്പെടുത്തി, ജോലിക്ക് ശുപാർശ; കേസ് 

കുടുംബശ്രീ ഓഫീസിലേക്ക് വിളിച്ച് ജോലിക്ക് ശുപാർശ ചെയ്തെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ പേരിൽ ആൾമാറാട്ടം നടത്തിയെന്ന പരാതിയിൽ ഒരാൾക്കെതിരെ കേസെടുത്തു. കൂമ്പാറ സ്വദേശി ജോർജ്ജ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്. കുടുംബശ്രീയുടെ മലപ്പുറം ഓഫീസിലേക്ക് വിളിച്ച് ജോലിക്ക് ശുപാർശ ചെയ്തെന്നാണ് പരാതി. 

എംഎൽഎയാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. രണ്ടാംതവണയും ഫോൺ വന്നപ്പോൾ കുടുംബശ്രീ പ്രവർത്തകർ നമ്പർ പരിശോധിച്ചു. ഇവരാണ് എംഎൽഎയെ വിവരമറിയിച്ചത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.  തന്റെ ഫോൺ നഷ്ടപ്പെട്ടെന്നാണ് ജോർജ്ജിന്റെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍