യുവതിയെ അസഭ്യം പറയുകയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍  
Kerala

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദ്യം ചെയ്തു; യുവതിക്ക് അസഭ്യവര്‍ഷവും മര്‍ദനവും, സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദിച്ച യുവതിക്ക് സിപിഎം പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷവും മര്‍ദനവും. തൃശൂര്‍ ആറങ്ങോട്ടുകരയിലാണ് സംഭവം. സി പി എം പ്രവര്‍ത്തകനായ ബഷീറിനെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദ്യം ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ബഷീര്‍ക്ക ഒരു മിനുട്ട്, എന്നു പറഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന ബഷീറിനെ വിളിച്ച് യുവതി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തതിന്റെ കാരണം ആരായുകയായിരുന്നു.

തുടര്‍ന്ന് ബഷീര്‍ തട്ടിക്കയറുന്നതും അസഭ്യം വിളിക്കുന്നതും വിഡിയോയില്‍ കാണാം. ബൈക്കില്‍ നിന്നിറങ്ങിയ ഇയാള്‍ യുവതിയെ അടിച്ചു. സംഭവത്തില്‍ ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെ പൊലീസ് കേസെടുത്തു.

Case filed against CPM worker for verbally abusing and assaulting a young woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഒരു കപ്പ് പർഫെക്റ്റ് ചായ ഉണ്ടാക്കാം

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇക്ക സിനിമയിലെത്തുന്നത്; അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ യാതൊരു മടിയുമില്ല'

'കണ്ടിപ്പാ ഇറുക്കും'! ഇതിലും വലിയ കാമിയോ സ്വപ്നങ്ങളിൽ മാത്രം; 'ജയിലർ 2' അപ്‌‍ഡേറ്റ്

SCROLL FOR NEXT