Newborn baby പ്രതീകാത്മക ചിത്രം
Kerala

പ്രസവിച്ചയുടൻ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ 19 കാരിക്കെതിരെ വധശ്രമത്തിന് കേസ്; കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 19 കാരിയാണ് പ്രസവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രസവിച്ചയുടൻ നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 19 കാരിയാണ് പ്രസവിച്ചത്.

കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ പെൺകുട്ടി ഇതു നിരസിച്ചു. വേദന സംഹാരി നൽകിയിട്ടും വേദന കുറയാതിരുന്നതിനാൽ യുവതിയെ നിരീക്ഷണത്തിലാക്കി.

പുലർച്ചെ ഒരു മണിയോടെ ശുചിമുറിയിൽ വെച്ച് പെൺകുട്ടി പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് കണ്ടെടുത്തത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

19-year-old lady charged with attempted murder for throwing away newborn baby after giving birth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമോ?; സുപ്രീംകോടതി വിധി ഇന്ന്

അബ്ദുല്‍ റഹീം എത്തുന്നതും കാത്ത് നാട്; എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍

രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ നിങ്ങളുടെ കരളിനെ തകരാറിലാക്കാം, ഫാറ്റിലിവർ ത‌ടയാൻ ശ്രദ്ധിക്കാം ഈ മോർണിങ ഹാബിറ്റ്സ്

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്നും നാളെയും അവധി

ഔദ്യോഗിക യോഗങ്ങള്‍ക്കിടയിലെ ഉറക്കം തൂങ്ങല്‍, 6 അടി 3 ഇഞ്ച് ഉയരം, 101.06 ഭാരം; ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി ട്രംപ്

SCROLL FOR NEXT