മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ് പ്രതീകാത്മക ചിത്രം
Kerala

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്ലം : പുനലൂർ പോളിടെക്നിക്കിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് കേസെടുത്തത്.

പുനലൂർ പോളിടെക്നിക്കിലെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അച്യുത്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ കോളേജ് അധികൃതർ വിദ്യാര്‍ത്ഥിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രം അശ്ലീല സൈറ്റുകൾക്ക് വിറ്റ് അച്യുത് പണം നേടിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Case registered against ABVP leader over morphed photos of female students appearing on pornographic sites

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'നിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 1000 പേർക്ക് 'പണി പോകും'