പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. 
Kerala

പൂഞ്ഞാറിലും വോട്ടിന് പണം?; ദൃശ്യങ്ങള്‍ പുറത്ത്; പരാതി നല്‍കി സിപിഎം

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഎം പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലക്കാടിന് പിന്നാലെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പതിനേഴാം ബൂത്തിലെ ബിജെപി മണ്ഡലം ഭാരവാഹി പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് പണം നല്‍കുന്നത്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍.

Cash for votes in Poonjar as well; visuals released; CPM files complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഇപ്പോഴും അഴിമതിയുടെ സ്മാരകം; ദുരിതത്തിൽ 140 ഭവനരഹിത കുടുംബങ്ങൾ

നിരത്തില്‍ മത്സരം കടുക്കും, നിസാന്‍ ടെക്ടണ്‍ എസ് യുവി നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്; സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍

'ഞാൻ സൂപ്പർമാൻ ഒന്നുമല്ല, സ്റ്റണ്ട് ചെയ്യുമ്പോൾ പേടിയുണ്ട്, സ്വപ്നങ്ങൾ എല്ലായ്പ്പോഴും യാഥാർഥ്യമാകണമെന്നില്ല'; ജാക്കി ചാൻ