അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍  പ്രതീകാത്മക ചിത്രം
Kerala

വാഹന പരിശോധനക്കിടെ കുഴല്‍പ്പണം പിടിച്ചു; നടപടിക്രമം പാലിക്കാത്തതില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വാഹന പരിശോധനക്കിടെ കുഴല്‍പ്പണം പിടിച്ച കേസില്‍ നടപടിക്രമം പാലിക്കാത്തതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആണ് സസ്പെന്‍ഷന്‍.

എസ്എച്ച്ഒ കെ.അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

വൈത്തിരിക്കടുത്ത് ചേലോട് രണ്ട് യുവാക്കളില്‍നിന്ന് കുഴല്‍പ്പണം പിടിച്ച കേസിലാണ് നടപടി. മലപ്പുറം സ്വദേശികളില്‍ നിന്ന് 3,30,000 രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. ഇത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.

Cash seized during vehicle inspection; Police officers suspended for not following procedures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT