പ്രതീകാത്മക ചിത്രം 
Kerala

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന്‌ പൂച്ചക്കുട്ടികളെ എറിഞ്ഞുകൊന്നു; അന്വേഷണം

ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് കൊന്നു. കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. 

കോഴിക്കോട് - ബാലുശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് കാറില്‍ നിന്ന് ചില്ല് താഴ്ത്തി പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സില്‍വര്‍ നിറമുള്ള കാറില്‍ നിന്നാണ് പൂച്ചകളെ വലിച്ചെറിഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിനുശേഷം കാര്‍ പെട്ടെന്ന് ഓടിച്ചുപോയതായും നാട്ടുകാര്‍ പറയുന്നു.

റോഡില്‍ വീണ് പിടഞ്ഞ പൂച്ചകളെ നാട്ടുകാര്‍ റോഡരികിലേക്ക് മാറ്റി വെള്ളം നല്‍കി. പിന്നീട് ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവ ചത്തിരുന്നു. സിസിടിവി പരിശോധിച്ചെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്; ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

'മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണം'; ഈ ഓണത്തിന് കൈരളിയില്‍ വല്ല്യേട്ടനില്ല! പൊട്ടിക്കരഞ്ഞ് സോഷ്യല്‍ മീഡിയ

കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധി

'മഴവില്ലായേ...'; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ലെ ആദ്യ ഗാനം

'പ്രിയദർശിനി' പദ്ധതി പുനഃപരിശോധിക്കണം; സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രമേയം