'പ്രിയദർശിനി' പദ്ധതി പുനഃപരിശോധിക്കണം; സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രമേയം

സ്വകാര്യ ബസ് മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യം
Othukkungal Grama Panchayat
Othukkungal Grama Panchayat
Edited By:
Updated on
1 min read

മലപ്പുറം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പുനൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരണസമിതിയുള്ള മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ പ്രമേയം പാസാക്കി. സ്ഥിരവരുമാനവും മികച്ച സേവന ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ സൗജന്യ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് പ്രമേയത്തിലെ പ്രധാന നിർദ്ദേശം. 23-ാം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.കെ. ഖമറുദീനാണ് പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചത്.

Othukkungal Grama Panchayat
ഇടുക്കിയിൽ മഴ ശമിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം സ്വകാര്യ ബസ് സർവീസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ തുടങ്ങി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ വരുമാനത്തെയും തൊഴിൽ സുരക്ഷയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും വിവിധ സംഘടനാ പ്രതിനിധികളുടെ പരാതികൾ ഉദ്ധരിച്ച് പ്രമേയം വ്യക്തമാക്കുന്നു.

Othukkungal Grama Panchayat
കൊല്ലങ്കോട്ട് വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണു; ഒഴിവായത് വൻ ദുരന്തം - വിഡിയോ

പൊതുജനങ്ങളുടെ നികുതിപ്പണവും സർക്കാരിന്റെ പരിമിതമായ വിഭവങ്ങളും കൂടുതൽ അർഹതപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്ന നയപരമായ മാറ്റങ്ങളാണ് വേണ്ടതെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിപ്രായപ്പെട്ടു. അതോടൊപ്പം പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് മേഖലയുടെയും തൊഴിലാളികളുടെയും ഉപജീവനം സംരക്ഷിക്കുന്ന രീതിയിലുള്ള സമതുലിതമായ നടപടികൾ സ്വീകരിക്കാൻ കേരള സർക്കാരിനോട് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

Othukkungal Grama Panchayat
പകൽ സമയത്തും വീട്ടുമുറ്റത്ത് പുലി; ചാലക്കുടി മലക്കപ്പാറയിൽ ആദിവാസി കോളനി നിവാസികൾ ഭീതിയിൽ
Othukkungal Grama Panchayat
പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ
Othukkungal Grama Panchayat
യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
Summary

The IUML-ruled Othukkungal Grama Panchayat in Malappuram district has passed a resolution demanding a comprehensive review of the state government's 'Priyadarshini' scheme, which offers free KSRTC bus travel for women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com