CBSE 
Kerala

ഗള്‍ഫില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ സിബിഎസ്ഇ പരീക്ഷകളും മാറ്റി

പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി. മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി ) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.

ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ആ സ്‌കൂളുകള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി.

cbse

ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗം വീണ്ടും വിലയിരുത്തും. അതിനുശേഷം മാര്‍ച്ച് 7 ന് ശേഷം നടക്കുന്ന പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.

വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

CBSE postpones Class 10 and 12 exams in Gulf regions again in view of Middle East conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലുകാകു വന്നു, ഈജിപ്റ്റ് 'സെൽഫ് ​ഗോളും' അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

SCROLL FOR NEXT