പിഎസി യോ​ഗത്തിൽ കെ സി വേണു​ഗോപാൽ  എക്സ്
Kerala

ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേണം; കായംകുളം NTPC നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരണ സംവിധാനം ഒരുക്കണം: കെ സി വേണുഗോപാല്‍

കേരളത്തിന് ഉപകാരമില്ലാത്ത പദ്ധതി ഇനിയും അംഗീകരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: കേരളത്തിലെ ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി (PAC) ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പീക്ക് സീസണുകളില്‍ ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് യോഗത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞു.

കായംകുളം എന്‍ടിപിസി നിലയത്തിന്റെ പ്രവര്‍ത്തനവും യോഗം വിശദമായി ചര്‍ച്ച ചെയ്തു. പ്രതിവര്‍ഷം 100 കോടി രൂപയാണ് സംസ്ഥാനം എന്‍ടിപിസിക്ക് നല്‍കുന്നത്. എന്നാല്‍ ഇതിലൂടെ കേരളത്തിന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പെനാല്‍റ്റി എന്ന നിലയിലാണ് സംസ്ഥാനം ഈ തുക നല്‍കുന്നത്. കേരളത്തിന് ഉപകാരമില്ലാത്ത പദ്ധതി ഇനിയും അംഗീകരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

കായംകുളം നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഊര്‍ജ സെക്രട്ടറിമാരും എന്‍ടിപിസി ചെയര്‍മാനും ചേര്‍ന്ന് ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കായംകുളം പദ്ധതി കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നതായിരിക്കണം റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരു വര്‍ഷത്തിനകം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിന് തയ്യാറാകുന്നില്ലെങ്കില്‍ എന്‍ടിപിസിക്ക് കൈമാറിയ 300 ഏക്കര്‍ ഭൂമി കേരളം തിരിച്ചെടുക്കുന്നതാണ് ഉചിതമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ സഹായം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ വൈദ്യുതി കരാര്‍ വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Central and state-level schemes are needed to overcome the energy crisis: KC Venugopal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

വിഡി സതീശന് പിന്നിൽ ജൂനിയർ നേതാക്കൾ, എക്സൈസ് കമ്മീഷണർ തെറിച്ചു, സുഹൈലിന് ജാമ്യമില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറി: മന്ത്രി ചെന്നിത്തല

റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍