പ്രതീകാത്മക ചിത്രം 
Kerala

കൈവശാവകാശ സർട്ടിഫിക്കറ്റ്; ഇനി അപേക്ഷ മാത്രം പോര; സത്യവാങ്മൂലവും നൽകണം

കൈവശാവകാശ സർട്ടിഫിക്കറ്റ്; ഇനി അപേക്ഷ മാത്രം പോര; സത്യവാങ്മൂലവും നൽകണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി അപേക്ഷയ്ക്കു പുറമേ അപേക്ഷകൻ സത്യവാങ്മൂലവും നൽകണം. റവന്യൂ വകുപ്പ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് അപേക്ഷകൻ സത്യവാങ്മൂലം നൽകേണ്ടതെന്നു സർക്കുലറിൽ പറയുന്നു. ഹൈക്കോടതി വിധി അനുസരിച്ചാണു നടപടി. 

ഇടുക്കിയിലെ ചില വില്ലേജുകളിൽ ഭൂ പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയം ലംഘിച്ചു വാണിജ്യനിർമാണങ്ങൾ നടത്തുന്നതു തടയാൻ 2019 ഓഗസ്റ്റ് 22ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ കെട്ടിട പെർമിറ്റ് അനുവദിക്കാവൂ എന്ന് ആയിരുന്നു ഉത്തരവ്. 

ഇതു സംബന്ധിച്ച് വന്ന ഹർജികളെ തുടർന്ന് ഈ ഉത്തരവ് കേരളം മുഴുവൻ നടപ്പാക്കാൻ 2020 ജൂലൈ 29നു ഹൈക്കോടതി ഉത്തരവിട്ടു. ഇതു നടപ്പാക്കുന്നില്ലെന്നു കാണിച്ച് കോടതിയലക്ഷ്യ ഹർജി വന്നതോടെ ഇതു സംബന്ധിച്ചു സത്യവാങ്മൂലം അപേക്ഷകൻ നൽകണമെന്നു കഴിഞ്ഞ മാസം എട്ടിനു ഹൈക്കോടതി നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ ഒന്നിന് സർക്കുലർ ഇറക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വിഡി സതീശന്‍

അച്ചാറില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം

'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ....', പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

SCROLL FOR NEXT