ചക്കുളത്തുകാവ് പൊങ്കാല ഫയല്‍ ചിത്രം
Kerala

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇന്ന്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇന്ന്. ഇന്നു പുലര്‍ച്ചെ ശ്രീകോവിലില്‍നിന്നു കൊടിവിളക്കിലേക്ക് ദീപം പകരുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. വിവിധ ദേശങ്ങളില്‍നിന്നു ഭക്തര്‍ ഇന്നലെത്തന്നെ എത്തിത്തുടങ്ങി.

കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ദീപം എത്തിക്കും. തുടര്‍ന്നു മേല്‍ശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകരും. ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു മൂലബിംബം എത്തിക്കും.

രാവിലെ ഒന്‍പതിനു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നു പൊങ്കാല ഉദ്ഘാടനം ചെയ്യും. മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. തുടര്‍ന്നു വിളിച്ചുചൊല്ലി പ്രാര്‍ഥന. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നിലവറ ദീപം കൊളുത്തിയെടുത്തു പണ്ടാരയടുപ്പില്‍ അഗ്‌നി തെളിയിച്ച ശേഷം വാര്‍പ്പില്‍ ഉണക്കലരിയിടും. പണ്ടാരയടുപ്പില്‍നിന്നു പകരുന്ന ദീപം മറ്റു പൊങ്കാലയടുപ്പുകളിലേക്കു കൈമാറും. പൊങ്കാലയൊരുങ്ങുമ്പോള്‍ 51 ജീവതകളിലായി ദേവീചൈതന്യം പൊങ്കാല തളിക്കാന്‍ പുറപ്പെടും. ജീവതകള്‍ തിരിച്ചെത്തിയ ശേഷം ഉച്ചദീപാരാധനയോടെ ചടങ്ങുകള്‍ സമാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT