ചക്കുളത്തുകാവ് പൊങ്കാല ഫയല്‍ ചിത്രം
Kerala

'സ്ത്രീകളുടെ ശബരിമല'; ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച, അറിയാം ചടങ്ങുകള്‍, കാര്‍ത്തിക സ്തംഭത്തിന്റെ പ്രാധാന്യമെന്ത്?

മധ്യതിരുവിതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല ' എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മധ്യതിരുവിതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല ' എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ്. മലയാള മാസമായ വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവമാണ് ചക്കുളത്തുകാവിലെ പ്രധാന വിശേഷം. ഇത്തവണ നവംബര്‍ 24 ചൊവ്വാഴ്ചയാണ് പൊങ്കാല വരുന്നത്.

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുചേരുന്ന പൊങ്കാലയാണിത്. പമ്പ, മണിമല എന്നീ നദികളുടെ സംഗമസ്ഥാനമായ നീരേറ്റുപുറത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൊങ്കാല ദിവസം പുലര്‍ച്ചെ നാലു മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശി ഭക്തരുടെ സങ്കടങ്ങളും പ്രാര്‍ത്ഥനകളും ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രത്യേക ചടങ്ങാണിത്. രാവിലെ 9 മണിയോടെ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും പകരുന്ന ദീപം, മുഖ്യകാര്യദര്‍ശി ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ഔദ്യോഗിക തുടക്കമാകും.

പണ്ടാര അടുപ്പില്‍ തീ പകരുന്നതിന് പിന്നാലെ, ക്ഷേത്രപരിസരത്തും കിലോമീറ്ററുകളോളം റോഡരികുകളിലും നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തര്‍ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകരുന്നു. മണ്‍കലങ്ങളില്‍ പച്ചരി, ശര്‍ക്കര, തേങ്ങ, നെയ്യ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് നിവേദ്യം തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 11 മണിയോടെ ക്ഷേത്രത്തിലെ പൂജാരിമാര്‍ (അഞ്ഞൂറിലധികം വൈദികര്‍) ക്ഷേത്രപരിസരത്തും റോഡരികുകളിലുമുള്ള എല്ലാ പൊങ്കാല കലങ്ങളിലും തീര്‍ത്ഥം തളിച്ച് നിവേദ്യം സമര്‍പ്പിക്കുന്നു. ഇതോടെ പൊങ്കാല ചടങ്ങുകള്‍ പൂര്‍ത്തിയാകും.

പൊങ്കാല ദിവസം വൈകുന്നേരം ക്ഷേത്രത്തിന് മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള കൂറ്റന്‍ കാര്‍ത്തിക സ്തംഭത്തിന് തീ കൊളുത്തുന്നു. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ദേവിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് വരച്ച് പൂജിക്കുന്ന കളമെഴുത്തും പാട്ടും നടക്കും.

വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം.

Chakkulathukavu Pongala on Tuesday; know the rituals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍

'ജിടിഎ 5-നും 6-നും ഇടയിൽ ഇന്ത്യ മാറിയതിങ്ങനെ'; വികസന നേട്ടങ്ങൾ നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിഹാസവുമായി കോൺഗ്രസ്

'സോണിയ ഗാന്ധി രാജീവിന്റെ മടിയിലിരിക്കുന്നത് വലിയ സാംസ്കാരിക ആഘാതം, ജസ്റ്റ് മനുസ്മൃതി തിങ്സ്'; പരിഹസിച്ച് പാർവതി

ഇനി പാസ്‌പോര്‍ട്ട് മാത്രം പോരാ, ഇന്ത്യക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ വിസ നിര്‍ബന്ധമാക്കി മലേഷ്യ

'രാമായണ' കമ്യൂണിസ്റ്റ് അജണ്ട പ്രൊമോട്ട് ചെയ്യുന്നു, ഹിന്ദുക്കള്‍ കാണരുത്: ഹിന്ദു ജനജാഗ്രതി സമിതി