chalakudy bridge file
Kerala

അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചാലക്കുടിപ്പുഴയിലെ പഴയ പാലം ഇന്ന് തുറക്കും

ബുധനാഴ്ച രാവിലെ 10 മണിയോടെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂർ : അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ചാലക്കുടിപ്പുഴയിലെ പഴയ പാലം ഇന്ന് ​ഗതാ​ഗതത്തിനായി തുറക്കും. മൂന്നാഴ്ചയിലേറെയായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പണികളെല്ലാം പൂർത്തിയാക്കിയതോടെയാണ് തുറന്നു നൽകുന്നത്. രാവിലെ നിർമാണത്തിനുപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങളും മറ്റു തടസ്സങ്ങളും പാലത്തിൽ നിന്നും മാറ്റും. തുടർന്നാണ് പാലം തുറക്കുക.

തൂണുകൾക്കിടയിലെ ബെയറിങ് മാറ്റൽ, എക്സ്പാൻഷൻ ജോയിന്റുകൾ നേരെയാക്കൽ തുടങ്ങിയ ജോലികൾക്കായാണ് പാലം അടച്ചത്. ചായം പൂശലും പൂർത്തിയായി. മേയ് ഒൻപതു മുതലാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടത്.

20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുപ്രകാരം 29-ന് പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നീണ്ടുപോയതിനാൽ പാലം തുറക്കുന്നത് ജൂൺ മൂന്നിലേക്ക് നീണ്ടു പോകുകയായിരുന്നു.

Repairs completed; old bridge on Chalakudy river to be opened today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം

'കാറിന് വഴി കൊടുത്തില്ല'; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

മാസം 20,000 രൂപ വീതം അക്കൗണ്ടിലെത്തും, ഗ്യാരണ്ടീഡ് റിട്ടേണ്‍; എല്‍ഐസിയുടെ സൂപ്പര്‍ പെന്‍ഷന്‍ പ്ലാന്‍, അറിയേണ്ടതെല്ലാം

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ 'വിസ്മയം'; വകുപ്പ് മന്ത്രി കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കുന്ന തിരക്കിലെന്നും മുഹമ്മദ് റിയാസ്

റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍