ആയാപറമ്പ് വലിയ ദിവാന്‍ജി ജേതാക്കളായി  ടെലിവിഷന്‍ ദൃശ്യം
Kerala

ചമ്പക്കുളം മൂലം വള്ളംകളി: വലിയ ദിവാന്‍ജി ജേതാക്കള്‍

നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പമ്പയാറ്റിലെ ഓളപ്പരപ്പില്‍ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാന്‍ജി ജേതാക്കളായി രാജപ്രമുഖന്‍ ട്രോഫി ചൂടി.

കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തില്‍ ചമ്പക്കുളം ബോട്ട് ക്ലബ് തുഴയെറിഞ്ഞ ചമ്പക്കുളം ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറ് ചുണ്ടന്‍ അടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖന്‍ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി ചരിത്ര പ്രസിദ്ധമാണ്.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പമ്പയാറ്റില്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. അഞ്ചു മണിയോടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിച്ചു. അതിനിടെ, വെപ്പു വള്ളങ്ങളുടെ മത്സരത്തിനിടെ വള്ളം മറിഞ്ഞു. തുഴച്ചിലുകാര്‍ സുരക്ഷിതരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT