കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍   ഫയല്‍
Kerala

കെപിസിസി അധ്യക്ഷസ്ഥാനം; ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കും: കെ സുധാകരന്‍

കെപിസിസി അധ്യക്ഷസ്ഥാനത്ത്‌നിന്ന് മാറ്റം; ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കും: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഐസിസിക്ക് തന്നെ മാറ്റണമെന്നാണെങ്കില്‍ താന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ എംപി. അധ്യക്ഷ സ്ഥാനത്ത്‌നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം അതൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഏതു തീരുമാനവും താന്‍ അനുസരണയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കും. കന ഗേലുവിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചു അറിയില്ല. അക്കാര്യം അയാളോട് തന്നെ ചോദിക്കണം തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും പരമാവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. യാതൊരുവിധത്തിലുള്ള അതൃപ്തിയും തനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.'

കെ സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സര്‍വേകളില്‍നിന്നുള്‍പ്പെടെ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്ന വ്യക്തമായ സൂചനകള്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT