പ്രതീകാത്മക ചിത്രം 
Kerala

ട്രെയിൻ സമയത്തിൽ മാറ്റം: ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ഇനി നേരത്തെ 

വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് പുറപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 5:30ന് ചെന്നൈയിൽ എത്തും. നേരത്തെ 5:50നാണ് എത്തിയിരുന്നത്. 

കേരളത്തിലെ മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയം: ചേർത്തല (വൈകിട്ട്: 4.01), തുറവൂർ (4.12), എറണാകുളം ജങ്ഷൻ (5.05), എറണാകുളം ടൗൺ (5.18), ആലുവ (5.48), അങ്കമാലി (5.59), ചാലക്കുടി (6.13), ഇരിങ്ങാലക്കുട (6.22), തൃശൂർ (6.55), പൂങ്കുന്നം (രാത്രി: 7.01), വടക്കാഞ്ചേരി (7.17), ഒറ്റപ്പാലം (7.47), പാലക്കാട് ജങ്ഷൻ (8.12). 

എറണാകുളം ജങ്ഷനിൽ നിന്ന് വൈകിട്ട് 5:15ന് പുറപ്പെടുന്ന പട്ന ജങ്ഷൻ ദ്വൈവാര എക്സ്പ്രസിന്റെ (22643) സമയക്രമത്തിൽ 14 മുതൽ മാറ്റമുണ്ടാകും.വൈകിട്ട് 5:20 ആണു പുതുക്കിയ സമയം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT