ബിജുമോൻ 
Kerala

'കൂടുതൽ ധനസഹായം കിട്ടും', ഇല്ലാത്ത ഓഫിസിന്റെ പേരിൽ വ്യാജ കത്ത് അയച്ച് പണം തട്ടി; കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

പട്ടികജാതി – വർഗ വികസന ഫെഡറേഷന്റെ ഇല്ലാത്ത ഓഫിസിന്റെ പേരിൽ വ്യാജ കത്ത് അയച്ചാണ് പണം തട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; വ്യാജ കത്ത് നൽകി ഗൃഹനാഥനിൽ നിന്നു പണം തട്ടിയ കേസിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ്‍ അറസ്റ്റിൽ. കനകപ്പലം ശ്രീനിപുരം ഭാഗത്ത് വഴിപറമ്പിൽ വി.കെ.ബിജുമോനെ (47)യാണു പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി – വർഗ വികസന ഫെഡറേഷന്റെ ഇല്ലാത്ത ഓഫിസിന്റെ പേരിൽ വ്യാജ കത്ത് അയച്ചാണ് പണം തട്ടിയത്. 

ഗൃഹനാഥന്റെ മകളുടെ വിവാഹത്തിനു പട്ടികജാതി വികസന വകുപ്പിൽനിന്നു ധനസഹായം ലഭിക്കുമെന്നു നേരത്തേ എസ്‌സി പ്രമോട്ടറായി ജോലി നോക്കിയിരുന്ന ബിജുമോൻ അറിയിച്ചിരുന്നു. ബിജു തന്നെ ബില്ലും അപേക്ഷയും നൽകി. ഇതനുസരിച്ച് വകുപ്പിൽ നിന്ന് 75,000 രൂപ അനുവദിച്ചു. ഇതു ഗൃഹനാഥനു ലഭിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു ശേഷം പട്ടികജാതി–വർഗ സഹകരണ ഫെഡറേഷൻ, കലക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ നിന്നു ഗൃഹനാഥനു കത്തു ലഭിച്ചു. 

അധിക ധനസഹായം ലഭിക്കുമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. തുടർന്ന് ഗൃഹനാഥൻ കത്തുമായി ബിജുവിനെ സമീപിച്ചു. 8,000 രൂപ നൽകിയാൽ ജിഎസ്ടി ബിൽ തയാറാക്കി നൽകാമെന്നു ബിജു പറഞ്ഞതനുസരിച്ച് ആദ്യ ഗഡുവായി 4,000 രൂപ നൽകി. ബിജു തയാറാക്കി നൽകിയ ബില്ലുമായി ഗൃഹനാഥൻ കോട്ടയത്തെത്തി അന്വേഷിച്ചപ്പോഴാണ് പട്ടികജാതി – വർഗ വികസന ഫെഡറേഷനു കോട്ടയത്ത് ഓഫിസ് ഇല്ലെന്ന് അറിയുന്നത്. തുടർന്നു ബിജു ജിഎസ്ടി ബിൽ വാങ്ങിയ കടയെപ്പറ്റി എരുമേലിയിൽ അന്വേഷിച്ചു. അങ്ങനെയൊരു കടയും ഇല്ലെന്നും അറിഞ്ഞതോടെ പരാതി നൽകുകയായിരുന്നു. അറസ്റ്റിനു പിന്നാലെ ബിജുമോനെതിരെ കോൺ​ഗ്രസ് നടപടിയെടുത്തു. കോൺഗ്രസ് ശ്രീനിപുരം വാർഡ് പ്രസിഡന്റ്  വി. കെ. ബിജുമോനെ പാർട്ടി ചുമതലകളിൽ നിന്നു മാറ്റിനിർത്തിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി.ജോസഫ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി