നിഖില്‍ തോമസ്/ ഫയൽ 
Kerala

നിഖില്‍ തോമസിനെ സഹായിച്ചത് ബാബുജാന്‍; ഫോണ്‍ എറിഞ്ഞെന്നത് കള്ളം; മറ്റ് ചിലരുടെ കള്ളത്തരങ്ങളും പുറത്തുവരും; കുറിപ്പുമായി ചെമ്പട

ചെമ്പട കായംകുളം ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെ സിപിഎം കായംകുളം ഏരിയ സെക്രട്ടറി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ വീണ്ടും ആരോപണവുമായി കായംകുളത്തെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക്  പേജായ ചെമ്പട. പ്രതി നിഖില്‍ തോമസിനെ സഹായിച്ചത് കെഎച്ച് ബാബുജാന്‍ ആണെന്ന് കുറിപ്പില്‍ ചെമ്പട ആരോപിക്കുന്നു. പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയമിച്ചതും തുല്യത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി നല്‍കിയതിന് പിന്നിലും ബാബുജാന്‍ ആണ്. നിഖില്‍ തോമസ് ഫോണ്‍ എറിഞ്ഞുകളഞ്ഞുവെന്നത് കള്ളമാണെന്നും എല്ലാ അഴിമതി രേഖയും ഫോണിലുണ്ടെന്നും ചെമ്പട ആരോപിക്കുന്നു.

ചെമ്പട കായംകുളം ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെ സിപിഎം കായംകുളം ഏരിയ സെക്രട്ടറി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്. സിന്‍ഡിക്കേറ്റ് അംഗവും സിപിഎം ജില്ലാ സെക്രേട്ടറിയറ്റും അംഗമായ കെഎച്ച് ബാബുജാന്‍ എതിരെയാണ് കുറിപ്പില്‍ രൂക്ഷവിമര്‍ശനനം.  

കായംകുളത്തെ സിപിഎം വിഭാഗയീതയുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ രണ്ട് ഫെയ്‌സ്ബുക്ക് പേജുകളാണ് കായംകുളും വിപ്ലവും ചെമ്പടയും. നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ചര്‍ച്ച ചെയ്തത് ഈ സാമൂഹിക മാധ്യമ പേജുകളിലായിരുന്നു. നിഖിലിനെ എല്ലാതരത്തിലും സഹായിച്ചത് ബാബുജനാണെന്നാണ് ചെമ്പടയുടെ പുതിയ കുറിപ്പില്‍ പറയുന്നു. 

നിഖിലിന്റെ ഫോണ്‍ കിട്ടിയാല്‍ മറ്റൊരു കേസ് കൂടി തെളിയുമെന്ന് മാത്രമല്ല മറ്റ് ചിലരുടെ കള്ളത്തരങ്ങളും പുറത്തുവരും. സര്‍വ അഴിമതിയുടേയും രേഖകള്‍ നിഖിലിന്റെ ഫോണിലുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് കേസ് വഴിതെറ്റാന്‍ കാരണം ഉന്നതരാഷ്ട്രീയബന്ധങ്ങളെന്നും ചെമ്പട കുറിപ്പില്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT