വിരിപ്പാറയില്‍ യുവാവ് മുങ്ങി മരിച്ചു 
Kerala

ആല്‍ബം ഷൂട്ടിങിനായി ചെന്നൈയില്‍ നിന്നെത്തി; വിരിപ്പാറയില്‍ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടിയിൽനിന്നും അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയില്‍ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആല്‍ബം ഷൂട്ടിങ്ങിന് ചെന്നെയില്‍നിന്നും എത്തിയ സംഘത്തിലെ പ്രവീണ്‍ ആണ് മരിച്ചത്. പുഴയിലെ ആഴമുള്ള കയമായതിനാല്‍ സ്‌കൂബാ ഡൈവിങ്ങിലൂടെ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ സ്‌കൂബാ ഡൈവര്‍മാരായ അനില്‍ മോഹനും, ആര്‍എം നിമേഷും , രെജു എവി യും ചേര്‍ന്നാണ് പ്രവീണിനെ മുങ്ങി എടുത്തത്.

തിരച്ചിലിന് ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍കെ രമേഷിന്റെ നേതൃത്വത്തില്‍ ഷഹാര്‍ എ, അരുണ്‍ എസ് വി , റെജി എസ് വാര്യര്‍ , മിഥുന്‍ പി. എസ്, അബൂബക്കര്‍ കെ പി, സിവില്‍ ഡിഫന്‍സ് സംഘം ഡേവിസ് എംപി എന്നിവര്‍ ഉണ്ടായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

Chennai native drowns to death in Chalakudy river at Konnakuzhy Virippara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

'മുഖ്യമന്ത്രി'യായി മടങ്ങിയെത്തി, വിഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം കെസി വേണുഗോപാല്‍ തിരുവനന്തപുരത്ത്

വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയിലാണോ? ഭയപ്പെടേണ്ട!; റിസ്‌ക് ഒഴിവാക്കാന്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍?, വിശദാംശങ്ങള്‍

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ കെമിസ്ട്രി ലക്ചറര്‍, 'എന്‍ടിഎ പരീക്ഷ സഹായി'; അറസ്റ്റില്‍

SCROLL FOR NEXT