Vellappally Natesan, Ramesh Chennithala 
Kerala

'എന്റെ കാറില്‍ ആര് വന്നാലും കയറ്റും'; വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയതില്‍ പ്രതികരണവുമായി ചെന്നിത്തല

ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ഞാന്‍ എല്ലാവരെയും കയറ്റുന്ന ആളാണല്ലോ. ആരെ വേണമെങ്കിലും ഞാന്‍ കയറ്റും. എന്റെ കാറില്‍ ആര് വന്നാലും കയറ്റും.' ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്റെ സ്ഥാനത്ത് താങ്കളാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റുമോയെന്ന ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദി ആണോ എന്ന ചോദ്യത്തിന്, ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നു പറഞ്ഞ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറുകയായിരുന്നു.

ആഗോള അയ്യപ്പസംഗമത്തിന് പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറില്‍ ഒന്നിച്ചെത്തിയത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. സിപിഐയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് മുഖ്യമന്ത്രി സിപിഐക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.

Congress leader Ramesh Chennithala has responded to the controversy surrounding Chief Minister Pinarayi Vijayan's car carrying SNDP Yogam General Secretary Vellappally Natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

'തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ... നിവിൻ്റെ ട്രേഡ്മാർക്ക് ചിരിയും ഡെലുലുവിൻ്റെ വികൃതിയും'; പാട്ടിനെക്കുറിച്ച് ​ഗാനരചയിതാവ്

ഗീതുവിനെ അന്നേ പാര്‍വതി അണ്‍ഫോളോ ചെയ്തു; ടോക്‌സിക് വിവാദത്തിലും മൗനം; നിലപാടിന് വേണ്ടി കരിയര്‍ പണയപ്പെടുത്തി!

പീനട്ട് ബട്ടർ ഇത്ര പോഷക സമ്പുഷ്ടമായിരുന്നോ?

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

SCROLL FOR NEXT