Chennithala says SIT has full freedom to investigate the Messi scam case. FILE
Kerala

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ എല്ലാ രേഖകളുമായാണ് അന്വേഷണത്തിന് പൊലീസ് എത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ ആൻഡ് ഓർഡർ എഡിജിപി സി. വിജയന്റെ നേത്വത്തിൽ മെസി വിവാദവുമായി

ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സ്‌പോർട്‌സ് സെക്രട്ടറി കൊടുത്ത ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി രൂപീകരിച്ചത്. വേണ്ടനടപടി കൈക്കൊള്ളണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആ റിപ്പോർട്ട് എനിക്ക് കൈമാറിയത്.' ആഭ്യന്ത്രമന്ത്രി പറഞ്ഞു.

ആഭ്യന്തരവകുപ്പ് ഈ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് എസ്‌ഐടി രൂപികരിച്ചു അന്വേഷണം ആരംഭിച്ചത്. എസ്‌ഐടി എങ്ങനെ പ്രവർത്തിക്കണം എന്നതിന് നിയമങ്ങളുണ്ട്. മാധ്യമസ്ഥാപനത്തിലെ പരിശോധനയിൽ നിയമവിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

'' മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിട്ടുണ്ട്. അന്ന് ആരും അടിയന്തരാവസ്ഥ ആയി കണ്ടില്ല. നിയമ വിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും അതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും'' മന്ത്രി വ്യക്തമാക്കി.

Chennithala says SIT has full freedom to investigate the Messi scam case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

വിദേശപഠന ഓറിയന്റേഷൻ പരിപാടിയിൽ പരിശീലകരാകാം; നോർക്ക റൂട്ട്സ് താൽപര്യപത്രം ക്ഷണിച്ചു

Today's Rashi Phalam September 17 | നിങ്ങളുടെ അഭിപ്രായത്തിന് വിലയുണ്ടാകും

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു