'പോരാളി ഷാജിമാര്‍ പരസ്പരം പോരടിക്കുന്ന ജയരാജന്മാരുടെ വ്യാജ സന്തതികള്‍';  ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം
Kerala

'പോരാളി ഷാജിമാര്‍ പരസ്പരം പോരടിക്കുന്ന ജയരാജന്മാരുടെ വ്യാജ സന്തതികള്‍'; അഡ്മിന്‍മാര്‍ കണ്ണൂരുകാരെന്ന് ചെറിയാന്‍ ഫിലിപ്പ്

എട്ടേകാല്‍ ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉള്ള ഈ പേജില്‍ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോള്‍ കടുത്തവിമശനം ഉയര്‍ന്നിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോരാളി ഷാജിമാര്‍ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 2015 മേയ് 15ന് നിലവില്‍ വന്ന ആദ്യത്തെ പോരാളി ഷാജി ഫെയ്‌സ്ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയന്‍ എന്റെ ഹീറോ എന്നതാണ്. എട്ടേകാല്‍ ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉള്ള ഈ പേജില്‍ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോള്‍ കടുത്തവിമശനം ഉയര്‍ന്നിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസിനിപ്പോള്‍ സിപിഎമ്മിനേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയ വിഭാഗമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരെയും അപകീര്‍ത്തിപ്പെടുത്താതെ മികച്ച രീതിയില്‍ ആശയ പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് സൈബര്‍ വിങ്ങിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോണ്‍ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്

പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ: ചെറിയാൻ ഫിലിപ്പ്

പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ്.

2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയൻ എന്റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനം ഉയർന്നിട്ടുള്ളത്.

2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പിജെ ആർമി പി ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി. 2021 ജൂൺ 25 ന് പിജെ ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി.

പിന്നീട്, എംവി ജയരാജന്റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എംവി ജയരാജന്റെ താണ്.

ഈ ഫേസ് ബുക്ക് പേജ്കളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും പലരും ഗൾഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട,ചെങ്കതിർ, ചുവപ്പു സഖാക്കൾ എന്നീ പേജ്കളുടെയും അഡ്മിൻമാർ സി.പി.എം കാരാണ്.

വ്യാജ പോരാളി ഷാജിമാരെ സൈബർ പോലീസ് കണ്ടെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.കണ്ണൂർ ലോബിയ്ക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോൺഗ്രസുകാർ അഡ്മിൻമാരെ വിലക്കെടുത്തെന്നും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും എം വി.ജയരാജൻ ആരോപിച്ചത്.

കോൺഗ്രസിനിപ്പോൾ സിപിഎം -നേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT