കണ്ണൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിച്ച ഭവന സമുച്ഛയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്കു കൈമാറി. കണ്ണൂരിലെ കടമ്പൂരിലായിരുന്നു താക്കോല്‍ കൈമാറ്റം.
വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല, ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേര്‍ന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണെന്ന്, ഭവന സമുച്ഛയ കൈമാറ്റത്തെക്കുറിച്ചു ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. ആ ആശയമാണ് ലൈഫ് മിഷന്റെ സത്ത. ഇന്ന് കണ്ണൂരിലെ കടമ്പൂരില്‍ നിര്‍മ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരില്‍ കാണുക മാത്രമല്ല, അതില്‍ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാര്‍ത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.
ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂര്‍, കൊല്ലത്തെ പുനലൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതില്‍ വിശ്വാസമര്‍പ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂര്‍വ്വമായ സന്ദര്‍ഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാല്‍ക്കരിക്കാം- മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates