Pinarayi Vijayan  
Kerala

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 'നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും' എന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഭയമോ, പക്ഷപാതമോ, രാഗദ്വേഷമോ ഇല്ലാതെ പ്രവൃത്തിക്കുമെന്ന് ഭരണഘടനയെ സാക്ഷി നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ വീഴ്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? പക തീര്‍ക്കാനാണോ? തെരഞ്ഞെടുപ്പില്‍ മത്സരങ്ങളുണ്ടാകും. അധികാരത്തിലേറി കഴിഞ്ഞാല്‍ ഈ നാടിന് ഒരു സര്‍ക്കാരല്ലേയുള്ളു. എല്ലാവരുടെയും സര്‍ക്കാരായി പ്രവൃത്തിക്കണ്ടേ, എസ്‌ഐടിക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്ന രീതിയില്‍ മുഖ്യമന്ത്രി ഇങ്ങനെ പ്രസംഗിക്കാന്‍ പാടുണ്ടോ? ഇത് തീര്‍ത്തും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍ നിന്നുള്ള വ്യതിയാനമണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗം പെട്ടെന്നൊരു പ്രകോപനമുണ്ടായി ചെയ്തതല്ല ഇത്. നേരത്തെ തയാറാക്കിയ എസ്‌ഐടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന പ്രസംഗമായിട്ടാണ് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പ്രതികാരദാഹിയായി മാറുന്നു, ഇതെന്താകും അവസ്ഥ. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അകത്തിടാനും യൂത്ത് കോണ്‍ഗ്രസിന് വേണ്ടി ആളുകളെ പിടികൂടാനുമാണ് എസ്‌ഐടി രൂപികരിച്ചത് എന്നാണല്ലോ മുഖ്യമന്ത്രി തന്നെ തുറന്നുപറയുന്നത്. തീര്‍ത്തും സത്യപ്രതിജ്ഞാ ലംഘനമാണ് ഈ കാര്യത്തിലുണ്ടായിട്ടുള്ളത്. പ്രതികാരം ചെയ്യുന്നതിന് വേണ്ടിയല്ല സര്‍ക്കാരും മുഖ്യമന്ത്രിയും അധികാരത്തിലിരിക്കുന്നത്, അതിനല്ല സംസ്ഥാന ഭരണത്തെ ഉപയോഗിക്കേണ്ടത്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞിരിക്കുന്നതാണ് ഈ കാണിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Chief Minister is becoming vengeful, Pinarayi Vijayan criticizes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു; കനത്ത സുരക്ഷ

പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാള്‍ റിട്ടേണ്‍; മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.6 ശതമാനം വരെ പലിശ, അറിയാം ബാങ്കുകളുടെ പട്ടിക

നായികയോട് പ്രണയം പറയുന്നതിന് പകരം ചോദിച്ചത്: 'ഹോംവർക്ക് ചെയ്തോ മോളേ'; പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യുമെന്ന് ഷാരൂഖ് ഖാൻ

മണ്ഡല പുനര്‍ നിര്‍ണയ ബില്‍: കേന്ദ്രത്തിന് പിന്തുണ ഏറുന്നു, ഡിഎംകെയ്ക്ക് പിന്നാലെ ബിആര്‍എസും

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രമെഴുതി 'ജെന്‍സി'!