മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ രാജേന്ദ്ര ആർലേക്കർ (chief minister pinarayi vijayan) file
Kerala

അയവില്ലാതെ ​ഗവർണർ- സർക്കാർ പോര്; ക്ഷണിച്ചിട്ടും വിരുന്നിനു പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനിൽ ഒരുക്കിയ 'അറ്റ്ഹോം' വിരുന്നു സത്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് വൈകീട്ട് നടന്ന പരിപാടിയിൽ ആരും പക്ഷേ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയിൽ പങ്കെടുത്തു.

​ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണ് വിരുന്ന് ബഹിഷ്കരണം. വിഭജന ഭീതി ദിനം ആചരിക്കാനുള്ള ​സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ​ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ രാജ്ഭവനിലെ വിരുന്ന് സത്കാരത്തിനായി സർക്കാർ 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. പൗര പ്രമുഖർക്കാണ് ​ഗവർണർ വിരുന്നൊരുക്കിയത്. ചെലവു ചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവു വരുത്തി ഹോസ്പിറ്റാലിറ്റി ചെലവായി വകയിരുത്തിയാണ് ധന വകുപ്പ് തുക അനുവദിച്ചത്.

chief minister pinarayi vijayan: The Chief Minister and ministers were invited to the banquet. However, none of them attended the event held this evening. The Chief Secretary represented the government at the event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT