Chief Minister Pinarayi Vijayan fb
Kerala

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകി തുക ലഭ്യമാക്കാൻ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. നിലവിൽ ഉപയോ​ഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് റിപ്പോർട്ട്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്.

കഴിഞ്ഞ നാല് മാസമായി ട്രഷറി നിയന്ത്രണം തുടരുന്നുണ്ട്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. അതിനിടെയാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകി മുഖ്യമന്ത്രിയ്ക്ക് പുത്തൻ വാഹനം വാങ്ങാൻ 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

The Finance Department has sanctioned Rs 1.10 crore for Chief Minister Pinarayi Vijayan to buy a new car.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും

'വോട്ട് കൊടിയ പാപമാണെന്ന വാദം ഇപ്പോഴില്ലേ?' ജമാഅത്തെ ഇസ്ലാമിയോട് പത്ത് ചോദ്യങ്ങളുമായി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്

SCROLL FOR NEXT