അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി 
Kerala

'സംഘപരിവാര്‍ ശക്തികള്‍ നാടുനീളെ വര്‍ഗീയാതിക്രമങ്ങള്‍ അഴിച്ചുവിടുന്നു'; അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി

വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.'- പിണറായി വിജയന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കുറിപ്പ്:

വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.

ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT