Chief Minister's black Innova car is being replaced File
Kerala

മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ കാര്‍ മാറുന്നു; സതീശന്‍ ആവശ്യപ്പെട്ടത് വെള്ള ഇന്നോവ ക്രിസ്റ്റ

ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാല്‍ കറുത്ത കാര്‍ വീണ്ടും വിട്ട് നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യാന്‍ പൊലീസ് ഫണ്ടില്‍ നിന്നും വാങ്ങി നല്‍കിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരികെ എടുത്തു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഇനി ഈ കറുത്ത കാറുകള്‍ ഉപയോഗിക്കില്ല. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസത്തിനോട് ആവശ്യപ്പെട്ടത്.

ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാല്‍ കറുത്ത കാര്‍ വീണ്ടും വിട്ട് നല്‍കും. അതിനിടെ യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.

യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ്‌കോര്‍ട്ടും വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് നിര്‍ബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Chief Minister's black Innova car is being replaced; Satheesan requested a white Innova Crysta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജര്‍മനിക്ക് 'സഡന്‍ഡെത്ത്'; പരാഗ്വെ പറന്നുയര്‍ന്നു;വന്‍ അട്ടിമറി

'അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആളുണ്ടാവില്ല'; മന്ത്രി ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ ഡോ. ഷിംന

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ജപ്പാനുമേല്‍ വീണ്ടും ബ്രസീലിന്റെ 'ലിറ്റില്‍ ബോയ്'; ഏഷ്യന്‍ ഫുട്‌ബോളിന്റെ കാഹളം മുഴക്കി മടക്കം; സല്യൂട്ട്