പിണറായി വിജയൻ/ ഫെയ്സ്ബുക്ക് 
Kerala

'കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ ഒന്നു തടഞ്ഞുനോക്ക്, എല്ലാ മറുപടിയും അന്നു തരാം'; എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി

കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് പൊലീസുകാരന്റെ വെല്ലുവിളി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍. എംഎസ് ഗോപീകൃഷ്ണന്‍ എന്ന എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനാണ് ഭീഷണി മുഴക്കിയത്. കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് പൊലീസുകാരന്റെ വെല്ലുവിളി. 

കഴിയുമെങ്കില്‍ വണ്ടി വരുമ്പോള്‍ വഴിയില്‍ ഒന്നു തടഞ്ഞുനോക്ക് കടയ്ക്കല്‍... എല്ലാ മറുപടിയും അന്നു തരാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല വഹിക്കുന്ന സെക്യൂരിറ്റി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കുറിപ്പിട്ട ഗോപീകൃഷ്ണന്‍. 

കടയ്ക്കലിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് കുമ്മിള്‍ ഷമീര്‍ മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന പൗരപ്രമുഖര്‍ ആരാണെന്ന് നേരത്തെ വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ലഭിച്ച ഉത്തരം സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിന് താഴെ കമന്റായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വെല്ലുവിളി. ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT