കുട്ടികള്‍ പിടികൂടിയ മൂര്‍ഖന്‍ പാമ്പ് 
Kerala

കലക്ടര്‍ അവധി പ്രഖ്യാപിച്ചു, ഉഗ്രവിഷമുള്ള മൂര്‍ഖനെ പിടികൂടി കുട്ടികളുടെ 'കൈവിട്ട കളി'; അമ്പരന്ന് രക്ഷിതാക്കള്‍

പാമ്പ് പിടിത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ കണ്ട കുട്ടികള്‍ കണ്‍മുന്നില്‍ ഉഗ്രവിഷമുള്ള മൂര്‍ഖനെ പാമ്പിനെ കണ്ടതോടെ അതിനെ പിടികൂടാന്‍ തീരുമാനിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കാലവര്‍ഷം തീവ്രമായതോടെ കലക്ടര്‍മാര്‍ സ്‌കുളിന് അവധി പ്രഖ്യാപിക്കുന്നത് ഒരുതരത്തില്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു. അത്തരമൊരു സംഭവമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ കുന്നോത്ത് ഉണ്ടായത്. കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച കലക്ടര്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി ആഘോഷമാക്കി കുട്ടികള്‍ 'കൈവിട്ട കളി' കളിച്ചതോടെ തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്.

പാമ്പ് പിടിത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ കണ്ട കുട്ടികള്‍ കണ്‍മുന്നില്‍ ഉഗ്രവിഷമുള്ള മൂര്‍ഖനെ പാമ്പിനെ കണ്ടതോടെ അതിനെ പിടികൂടാന്‍ തീരുമാനിച്ചു. പാമ്പിനെ പിടിച്ചതോടെ ഒരു കുട്ടി രക്ഷിതാവിന് അതിന്റെ ചിത്രം അയച്ചുകൊടുത്തപ്പോഴാണ് പിടികൂടിയത് മൂര്‍ഖാനാണെന്ന് കുട്ടികള്‍ മനസിലാക്കിയത്. രക്ഷിതാവ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ പാമ്പിനെ അവര്‍ കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.

ഭാഗ്യം കൊണ്ടു മാത്രമാണ് കുട്ടികള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇത്തരം കളികള്‍ ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന്റെ അപകടം അവര്‍ കുട്ടികളെ പറഞ്ഞു മനസിലാക്കുകയും ചെയ്തു.

Children accidentally catch cobra snake while playing in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT