ഒന്നര വയസ്സുള്ള കുഞ്ഞിന്റെ കഴുത്തറുത്തു 
Kerala

നടുക്കുന്ന ക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള അന്നയാണ് മരിച്ചത്. കുട്ടിയുടെ അമ്മയാണ് കൊലപാതകം നടത്തിയത്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാര്‍ വിളവൂര്‍ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, അവിടെ നിന്നും തിരുവനന്തപുരം എസ്എടി ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളാണ് കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിജിത്ത്- ക്രിസ്റ്റി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

child's throat slit in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഐഫോണ്‍ വാങ്ങാന്‍ ഒരു വര്‍ഷത്തെ ശമ്പളം പോരാ; എന്നിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് എന്തുകൊണ്ട്?

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

വൃക്കയെ സംരക്ഷിക്കാൻ ദിവസവും പെരുംജീരകം, ​ഗുണങ്ങളറിയാം