ടി സിദ്ദിഖ്  
Kerala

പ്രതീക്ഷയോടെ ശ്രുതി ജീവിതത്തിലേക്ക്; ഒറ്റയ്ക്കാവില്ല, സഹോദരനെ പോലെ കൂടെ നിന്ന് ടി സിദ്ദിഖ് എംഎൽഎ

ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൽപറ്റ: ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയുമടക്കം ഉറ്റവരും പിന്നീട് വാഹനാപകടത്തിൽ ഭാവിവരൻ ജെൻസനെയും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലേക്ക് മടങ്ങുന്നു. അപകടത്തെ തുടർന്ന് കാലിന് ​ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ പത്തു ദിവസത്തിന് ശേഷം കൽപറ്റ അമ്പിലേരിയിലെ വാടകവീട്ടിലേക്ക് മാറ്റി. ശ്രുതിയുടെ കാലിൽ എക്സറ്റണൽ ഫിക്ലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. വാക്കർ ഉപയോ​ഗിച്ച് നടക്കാമെങ്കിലും ചികിത്സ തുടരണം.

ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് ശ്രുതിയെ വീട്ടിലെത്തിച്ചത്. വാടകവീട്ടിൽ ശ്രുതിക്കായി പ്രത്യേക കിടക്കയും സ്ട്രെച്ചറുമൊക്കെയൊരുക്കിയിട്ടുണ്ടെന്ന് സിദ്ദിഖ് അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ശ്രുതി ഒരു ലാപ് ടോപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ശനിയാഴ്ച തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമലയുടെ ഉയർത്തെഴുന്നേൽപ്പിന്റെ മുഖമാണ് ശ്രുതിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു. ശ്രുതിയുടെ അച്ഛന്റെ രണ്ടു സഹോദരങ്ങളും കുടുംബമടക്കം അപകടത്തിൽ മരണപ്പെട്ടിരുന്നു. ശ്രുതിയും പിതൃസഹോദരങ്ങളുടെ മക്കളായ ലാവണ്യ, അനൂപ്, അരുൺ എന്നിവരാണ് ദുരന്തത്തിൽ അവശേഷിച്ചത്. ഇവരാണ് ശ്രുതിക്കൊപ്പം വാടകവീട്ടിൽ ഉള്ളത്. ആശുപത്രിയിൽ ചികിത്സയിൽ ഇളവുകൾ നൽകിയിരുന്നു. ശേഷിച്ച തുക ലോക്സഭ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിയാണ് അടച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT