Special train service to Goa via Kerala പ്രതീകാത്മക ചിത്രം
Kerala

ക്രിസ്മസ് തിരക്ക്: കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ്

നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ക്രി​സ്മ​സ് അ​വ​ധി​യു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ചാണ് പ്രഖ്യാപനം. യാത്രക്കുള്ള മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. രണ്ട് എ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ൾ, 15 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ എന്നിവ ഉ​ണ്ടാ​യി​രി​ക്കും.

നാ​ഗ​ർ​കോ​വി​ൽ-​മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​മ്പ​ർ 06083 ഡി​സം​ബ​ർ 23, 30, ജ​നു​വ​രി ആ​റ് തീ​യ​തി​ക​ളി​ൽ (ചൊ​വ്വ) രാ​വി​ലെ 11.40 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും.​ മ​ട​ക്ക സ​ർ​വീ​സാ​യ മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 24, 31, ജ​നു​വ​രി ഏ​ഴ് (ബു​ധ​ൻ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.00ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.

Christmas rush: Special train service to Goa via Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

സിജെപി നേതാവ് അശുതോഷ് രങ്ക കസ്റ്റഡിയിൽ; നിരാഹാര സമരവുമായി പ്രവർത്തകർ

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ

പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു