ആറ്റുകാല്‍ പൊങ്കാലയില്‍ എത്തുന്നവര്‍ക്ക് പാളയം ജുമ മസ്ജിദ് സൗകര്യങ്ങളൊരുക്കിയപ്പോള്‍  
Kerala

വിശ്രമിക്കാന്‍ പന്തല്‍, ഭക്തര്‍ക്കായി പ്രത്യേകം സംവിധാനങ്ങള്‍; ആറ്റുകാല്‍ പൊങ്കാലയക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുവര്‍ക്ക് സൗകര്യങ്ങളൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിച്ച് പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചര്‍ച്ചും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കിയാണ് പാളയം മാതൃകയായത്.

വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തില്‍, പൊങ്കാലയ്ക്കെത്തുന്ന സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച ആതിഥേയത്വം നല്‍കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

മസ്ജിദില്‍ പൊങ്കാലയ്ക്കായി ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രാവിലെ കുളിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ക്കുമടക്കം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. കൂടാതെ പൊള്ളുന്ന ചൂടിനിടെ വിശ്രമിക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ കമ്യൂണിറ്റി ഹാളായിരുന്നു തുറന്ന് നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ പ്രത്യേക പന്തല്‍ തന്നെ ഒരുക്കി. പള്ളിക്ക് സമീപം പൊങ്കാലയടുപ്പ് നിരത്തി കാത്തിരുന്നവര്‍ക്ക് നോമ്പ് കഞ്ഞി, ചായ, സ്‌നാക്‌സ് തുടങ്ങി ഭക്ഷണവും 24 മണിക്കൂറും കുടിവെള്ളവുമെല്ലാം ഒരുക്കിയിട്ടുണ്ട്.

പൊങ്കാല പ്രമാണിച്ച് തൊട്ടടുത്ത സെന്റ് ജോസഫ് പള്ളിയിലും കുടിവെള്ളവും വിശ്രമസൗകര്യങ്ങളും ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ കൂട്ടായ്മയാണ് തയാറാക്കിയിരിക്കുന്നത്.നഗരത്തിലുടനീളം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഭക്ഷണം, വെള്ളം, മോര്, പഴങ്ങള്‍, ജ്യൂസ് ഉള്‍പ്പടെ നല്‍കുന്നുണ്ട്.

Church and mosque open their doors to those who come to Attukal Pongalayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT