ഏലൂരിൽ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

ഏലൂരിൽ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു; മാലിന്യ പുക ശ്വസിച്ച് ശ്വസതടസം

ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'ഗുരുവായൂര്‍ അമ്പലനടയില്‍' സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്.

പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. എഫ്എസിടി ടൗണ്‍ഷിപ്പിനുള്ളി ലായിരുന്നു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണയ്ച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആരാണ് മാലിന്യം കത്തിച്ചതെന്ന് വ്യക്തമല്ല. പുക ഉയര്‍ന്നതോടെ എഫ്എസിടി അധികൃതര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പ്രധാന ഭാ​ഗമായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രത്തിൽ കാണിച്ചത്. നാല് കോടിയോളം മുടക്കി 45 ദിവസം കൊണ്ടാണ് ചിത്രത്തിന് വേണ്ടി ഈ സെറ്റ് നിർമ്മിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT