കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഗണ്യമായി വര്‍ദ്ധിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍ വീഡിയോ ദൃശ്യം
Kerala

കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ആറ് മാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടി രൂപ; സിറ്റി പൊലീസ് കമ്മീഷണര്‍

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഗണ്യമായി വര്‍ദ്ധിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍. ആറു മാസത്തിനിടെയില്‍ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

70 കേസുകളിലായി ഏകദേശം 13.97 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏഴ് കേസുകളില്‍ പ്രതികളെ പിടികൂടി. കോഴിക്കോട് ,കണ്ണൂര്‍ സ്വദേശികളായ അല്‍ഫാസ്,ആദില്‍,സമീര്‍,വാസില്‍ എന്നിവരാണ് അറസ്റ്റിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു കോടി മുതല്‍ ഒന്നര കോടി രൂപവരെ നഷ്ടപ്പെട്ട കേസുകളും രജിസ്റ്റര്‍ ചെയതിട്ടുണ്ട്. ഇതുവരെ 20 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ തട്ടിപ്പിനിരയാകുന്നവര്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്നും സൈബര്‍ ബോധവത്കരണം കൂടുതല്‍ ശക്തമാക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT