പ്രതീകാത്മക ചിത്രം 
Kerala

വയറുവേദന, ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണി; പൊലീസുകാരൻ അറസ്റ്റിൽ 

മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപാണ്(43) അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ്‌ ഗർഭിണിയാണെന്നുള്ള വിവരമറിഞ്ഞത്. ഇടുക്കി, മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപാണ്(43) അറസ്റ്റിലായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് ഇയാൾ. 

ദിലീപ് വിവാഹിതനാണെങ്കിലും ഭാര്യയുമായി പിണങ്ങിയാണ് താമസം. ഇടയ്ക്കിടെ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിലാണ് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയത്. മൂന്നാർ മാട്ടുപ്പെട്ടിയിൽ ട്രാഫിക്കിൽ സ്‌പെഷ്യൽ ഡ്യൂട്ടിചെയ്യുകയായിരുന്നു ഇയാൾ. ഇടുക്കി എസ് പിയുടെ നിർദേശപ്രകാരം ആര്യങ്കോട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം