30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും ഫയല്‍ ചിത്രം
Kerala

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; ഞായറാഴ്ച പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന് പകരം ഏഴ് മുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

ഞായറാഴ്ച (മെയ് 25) ആണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT